ഗുരു യോഗിരാജ്


ഒരു ജീവൻ അമ്മയുടെ ഉദരത്തിൽ ഉൽഭവിക്കുന്നതാണ്  ഭൂമിയിലെ ഏറ്റവും വലിയ ഈശ്വര കൃപ അല്ലെങ്കിൽ  മഹാത്ഭുതം ആയി കാണേണ്ടത്. ജന്മം എത്ര മഹത്തരം എന്നു നമ്മെ അനുഭവിപ്പിക്കുവാൻ  ഈശ്വര കരസ്പർശം ഏറ്റുവാങ്ങി  പാലായിൽ ഭാസ്കരൻ ലീലാവതി ദമ്പതിമാരുടെ മകനായി 1968 ഡിസംബർ മാസത്തെ മുന്നാമത്തെ ദിവസം ഗുരു യോഗിരാജ്   ഭൂജാതനായി.


ഒരു മനുഷായുസിൽ തന്നെ എണ്ണിയാൽ ഒരുങ്ങാത്ത ജീവിത പ്രാരാബ്ധങ്ങൾ സഹിക്കേണ്ടിവന്നു ഗുരുവിനു ആത്മബോധം നേടിയെടുക്കാൻ.    അങ്ങനെ ആത്മബോധം എന്ന അതി ശ്രെഷ്ഠ അവസ്ഥ 1990 നിലമ്പൂരിൽ വച്ചു ഗുരുവിനെ തേടി എത്തി.

ശേഷം  ഈശ്വരനിർദേശങ്ങൾ പാലിക്കുവാനായി നിലമ്പൂരിലെ ആഢ്യൻ പാറയിൽ അന്നവും ജലവും ഉപേക്ഷിച്ചു 41 ദിവസത്തെ കഠിന ഉപവാസത്തോടെ തപസ് ചെയ്തു. പിന്നീട് ജലം മാത്രം സേവിച്ചുകൊണ്ടു 21 ദിവസത്തെ ഉപവാസം തുടർച്ചയായി 12 വർഷങ്ങൾ മാർച്ച് 7 മുതൽ 28 വരെ ഗുരു അനുഷ്ഠിച്ചു പോരുന്നു.

മാനവസേവ മാധവ സേവാ എന്ന ആപ്തവാക്യം മനസ്സിലുറപ്പിച്ചു ഗുരുജി അനേകായിരം ജനങ്ങളെ അവരുടെ ദുരിതങ്ങളിൽ നിന്നും കരകയറ്റികൊണ്ടിരിക്കുന്നു. അവരെ ജീവിത വിജയത്തിന് വേണ്ടി തയ്യാറാക്കുന്നതിനു തന്റെ ജീവിതത്തിന്റെ ഓരോനിമിഷവും ഇപ്പോഴും സൂക്ഷമായി ഉപയോഗിക്കുന്നു. ജീവിതാനുഭവങ്ങളിലൂടെ ഓരോരുത്തരെയും മനസിന്റ യജമാനൻ ആകുവാൻ, അതിനുവേണ്ടി  പാകപ്പെട്ടുത്തുവാൻ ഓരോരുത്തരെയും ഗുരുവിന്റെ അനുഭവങ്ങൾ പകർന്നു നൽകുന്നു. അനുഭവങ്ങൾ ഗുരുവുമായിട്ടുള്ള ആദ്യ കൂടിക്കഴിച്ചാൽ തന്നെ തുടങ്ങി വയ്ക്കുന്നു. ത്യാഗത്തിന്റെ വഴിയിൽ. ഗുരുവിനൊപ്പം നടക്കുവർക്ക് ജീവിതവിജയങ്ങൾ കരഗതമാകുന്നു എന്നത് ഒരു പ്രപഞ്ച സത്യമായി ഇപ്പോഴും നമ്മുക് കാണുവാൻ കഴിയും.

മഹാത്യാഗത്തിന്റെ വഴികളിൽ ഇപ്പോഴും സഞ്ചരിക്കുന്ന ഗുരു മാർച്ച് 7 മുതൽ 21 ദിവസത്തെ കഠിന ഉപവാസം 2020 വർഷത്തിലും തുടർന്ന് പോരുന്നു.  1990 മുതൽ ഈശ്വര സാഷാത്കാരം കിട്ടിയതുമുതൽ ഗുരുപരമ്പരയുടെ ആഗ്രഹപൂർത്തീകരണത്തിനായി  മാനവകുലത്തിന്റെ  ഉന്നമനം (ചിത്തവൃത്തി നിരോധഹ) എന്ന ഭഗീരഥ പ്രയക്നം  അണുവിട വ്യതിചലിക്കാതെ തുടർന്ന് പോരുന്നു.

ജഗത്ഗുരുക്കൻമാർക്ക് മാത്രം കഴിയുന്ന ചില സൂചക പ്രവർത്തികൾ കാലാകാലമായി ഭാരതത്തിൽ നമ്മുക് കാണുവാൻ കഴിയുന്നു. സൂചകങ്ങൾ മനസിലാക്കുവാൻ ബഹുഭൂരിപക്ഷത്തിനും സാധിക്കാതെ പോകുന്നു എന്നത് ഇപ്പോഴും ഒരു സത്യമായി നിലനിൽക്കുന്നു. ജീവിതത്തിൽ ഒരു സൂചന ഒരുപ്രാവശ്യം എങ്കിലും കിട്ടാത്തവർ വിരളം ആയിരിക്കും.

യോഗശാസ്ത്രം പഠിപ്പിക്കാൻ വന്ന ഗുരുക്കന്മാരെല്ലാം അതികഠിന ജീവിത സമരങ്ങളെ /പ്രശ്നങ്ങളെ വിജയിച്ചു കാണിച്ച ദേഹികൾ ആയിരുന്നു.  അതിൽ ശ്രീകൃഷ്ണൻ,  ശ്രീയേശു, ശ്രീബുദ്ധ മുതൽ പരമഹംസ യോഗാനന്ദൻ വരെ ആയിരക്കണക്കിന് ഗുരുക്കൻ മാരുണ്ടായിരുന്നു.

യോഗവിദ്യ പാശ്ചാത്യ ലോകത്ത് പ്രചരിപ്പിച്ച യോഗാനന്ദജി, യോഗവിദ്യയുടെ മഹത്വം, അദ്ദേഹത്തിന്റെ മഹാസമാധിയിൽ പോലും ലോകത്തിന്റെമുന്നിൽ  കാണിച്ചുകൊടുത്ത ഗുരുവാണ്.  ത്യാഗത്തിന്റെയും യോഗവിദ്യ (പരവിദ്യ )യുടെയും മുഴുവൻ പ്രഭയോടും കൂടി ഇപ്പോൾ നമുക്ക് നൽകുവാൻ വേണ്ടി  മഹാഗുരു ഗുരുഃയോഗിരാജ്  തയ്യാറായി നിൽക്കുന്നു.

യോഗാശാത്രത്തിന്റെ ബാലപാഠങ്ങൾ പോലും ശരിയായി ഗ്രഹിക്കാൻ സാധിക്കാത്ത മാനവരാശിക്ക് യോഗവിദ്യ പകർന്നു നൽകുവാൻ ജഗത്ഗുരുക്കന്മാർക്കു മഹാത്യാഗം തന്നെ ചെയ്യേണ്ടിവരും. ഗുരുജിയുടെ ത്യാഗപൂർണ്ണമായ ജീവിതത്തിന്റെ പല ഏടുകൾ ശിഷ്യരുടെ ജീവിതത്തിലും അവരുടെ സ്മൃതി മണ്ഡലത്തിലും കോറി ഇട്ടിരിക്കുന്നു. ഗുരുവിന്റ അടുത്ത എത്തുന്ന മുഴുവൻ ആളുകൾക്കും ഇതു സംഭവിക്കുന്നു എന്നത് കുറച്ചു നിരീക്ഷണം ബുദ്ധിയുള്ള ആർക്കും കടുത്തുവാൻ സാധിക്കുന്നു.

യോഗാശാസ്ത്രത്തിലെ അന്തസത്ത അതിന്റെ എല്ലാ പടികളും ലഘൂകരിച്ചു (ഒരുപാട് വർഷത്തെ ഗുരുജിയുടെ നിരന്തര പരിശ്രമം കൊണ്ട് ) ധ്യാനത്തിൽകൂടയും സത്സംഗത്തിൽകൂടയും ഗുരുജി നമ്മളിലേക്ക് പകർന്നു നൽകുന്നു. നാം പഠിച്ച അറിവിന് മുകളിൽ ആണ് ലോകസൃഷ്ടി എന്ന് മനസിലാക്കുവാൻ കഴിയുന്നവർക്ക് ഒരു പ്രഭാവീഥി തുറക്കുകയാണ് ഗുരുഃയോഗിരാജ്.

ത്യാഗത്തിലൂടെയും തപസ്സിലൂടെയും ഗുരു നേടിയെടുത്ത യോഗവിദ്യ സാധാരണക്കാർക്ക് പഠിക്കാൻ ഉതകും വണ്ണം 2000 ആണ്ടിൽ ഗുരുജി ലഘൂകരിച്ചു രണ്ടു രീതികളായി തരംതിരിച്ചു.

1) മഹായോഗ്

ആധ്യാത്മിക അധ്യയനവും, ശാസ്ത്ര ഗ്രന്ഥപാരായണവും മാത്രമല്ല ഇന്ന് നിലവിലുള്ള സമസ്ത യോഗ താന്ത്രിക വിധികൾ കൊണ്ടും മനുഷ്യമനസിനെ ഉയർത്താൻ കഴില്ലന്നു മനസിലാക്കിയ ഗുരു മാനവരാശിക്ക് വേണ്ടി വർഷങ്ങൾനീണ്ട തുല്യഗത്തിലൂടെയും തപസ്സിലൂടെയും നിർമിച്ചെടുത്ത യോഗവിദ്യയാണ് മഹായോഗ്. യോഗങ്ങളിൽ വച്ച്ഏറ്റവും മഹത്തായ യോഗം എന്നാണ് വാക്കിന്റെ അർത്ഥം. ഒരു സാധകനിൽ തുടങ്ങി പരാമഹൻസ പദംവരെ എത്തിചേരാൻ യോഗവിദ്യ ഒരുവനെ സഹായിക്കുന്നു.

കാലത്ത് ആരോഗ്യമുള്ള മനസ്സാണ് ഏറ്റവും വലിയ സമ്പാദ്യം. മനസ്സിലുള്ള ചിന്തകളെ കുറച്ച് മനശക്തി വർധിപ്പിക്കുന്നു മഹായോഗ്. ഗുരുവിൽ നിന്നു ദീക്ഷ സ്വീകരിച്ചു  120 ദിവസത്തിനുള്ളിൽ തന്നെ ഏതൊരാൾക്കും 'ചിത്തവൃത്തി നിരോധ' അഥവാ മനസ്സിൽ ചിന്തകൾ ഇല്ലാതെ ഉള്ളഅവസ്ഥ കൈവരുന്നതാണ്. അങ്ങനെ മനസ്സിൽ ആനന്ദം നിറയുകയും ജീവിതംതന്നെ മാറി മറിയുകയും ചെയ്യുന്നു.

മനസ്സിന്റെ കടഞ്ഞാണ് കൈവന്ന ഒരാൾക്ക് ശക്തി അവരുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും പകരവുന്നതാണ്. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും പ്രഫഷണലുകൾക്കു അവരുടെ തൊഴിൽ മേഖലയും മെച്ചപ്പെടുത്താൻ സാധിക്കുന്നു. കുടുംബാന്തരീക്ഷം സന്തോഷകരമാകുന്നു. ഒരാൾക്ക് ജീവിതത്തിൽ ഉണ്ടാകുന്ന ഏതു പ്രശ്നങ്ങളും സമചിത്തത കൈവിടാതെ പരിഹരിക്കാൻ മഹായോഗ് നമ്മളെ പ്രാപ്തരാക്കുന്നു. 

2) മഹാതാന്ത്രിക്

മഹായോഗ് എങ്ങനെ മനസ്സിനെ ശക്തിപെടുത്തുന്നുവോ അതുപോലെ ശരീരത്തെ ശക്തിപ്പെടുത്താൻ ഉള്ള മാർഗ്ഗമാണ് മഹാതാന്ത്രിക്. ചികിത്സരംഗത്തു വിപ്ലവങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന അതിനൂതന സൂക്ഷ്മ ശരീര ചികിത്സാരീതിയാണ് മഹാതാന്ത്രിക്. മഹായോഗ് സാധകർക്ക് സ്വന്തം ശരീരത്തെ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുന്നു.

ശാരീരികമായ അവശതകൾ ഉള്ളവർക്ക് മനസ്സിനെ നിശ്ചലഅവസ്ഥയിലേക്ക് പെട്ടന്ന്കൊണ്ടുവരാൻ കഴിഞ്ഞെന്നു വരില്ല. അങ്ങനെ ഉള്ളവർക്ക് ഗുരുവിൻന്റെ നേരിട്ടുള്ള നിര്ദേശങ്ങളിലൂടെ മഹാതാന്ത്രിക് അഭ്യസിക്കാവുന്നതാണ്. എത്ര പഴകിയ ശാരീരിക മാനസിക വിഷമതകളെയും ഉന്മൂലനം ചെയ്യാൻ മഹാതാന്ത്രിക് ന് സാധിക്കുന്നു. മരണത്തെ വരെ മുന്നിൽ കണ്ട നൂറുകണക്കിന് വ്യക്തികളാണ് ഒരു മാർഗ്ഗത്തിലൂടെ സ്വജീവിതത്തിലേക്ക് മടങ്ങി വന്നു ഇപ്പോൾ സന്തോഷകരമായി ജീവിക്കുന്നത്.

സ്വയം ഹീലിംഗ്, നേരിട്ടുള്ള ഹീലിംഗ്, ഡിസ്റ്റന്റ് ഹീലിംഗ് എന്നീ ഉപകരണങ്ങൾ മഹാതാന്ത്രിക് നെ ജനപ്രിയമാക്കുന്നു. ഒരിക്കൽ ഇതു സ്വായത്തമായി കഴിഞ്ഞാൽ രോഗങ്ങളും ശാരീരിക അസ്വസ്ഥതകളും നമ്മളെ അലട്ടുകയില്ല. സൗഖ്യമുള്ള സന്തോഷകരമായ ജീവിതം മഹാതാന്ത്രിക് പ്രദാനം ചെയ്യുന്നു.

ആത്മീയതയും ചികിത്സരംഗവുമാണ് ഇന്ന് ഏറ്റവുംകൂടുതൽ ചൂഷണം നടക്കുന്ന രണ്ടു മേഖലകൾ. ചൂഷണങ്ങളിൽ നിന്നും പൂർണ്ണമായി ഒഴിഞ്ഞു നിൽക്കാൻ ഗുരു യോഗിരാജ് നമ്മെ പ്രാപ്തരാക്കുന്നു.